വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

161

ന്യൂഡല്‍ഹി: വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വൈകല്യം ബാധിച്ച സൈനികരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പെന്‍ഷന്‍ വര്‍ധിക്കുകയാണ് ചെയ്യുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏഴാം ശമ്പള കമ്മിഷന്‍ നിലവില്‍ വന്നതോടെ സേവന കാലയളവില്‍ വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ ഗണ്യമായി കുറയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരുടെ പെന്‍ഷന്‍ കുറച്ചെന്ന റിപ്പോര്‍ട്ട് വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ മാധ്യമറിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രസ്താവനയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്. ഏഴാം ശമ്ബള കമ്മിഷന്‍ പ്രകാരം വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ കുറച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്.വൈകല്യം ബാധിച്ച ഓഫീസര്‍ റാങ്കിന് താഴെയുള്ളവരുടെയും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയും പെന്‍ഷന്‍ 14 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്ബള കമ്മിഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചെന്നും കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരം പെന്‍ഷന്‍ കുറയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കമ്മിഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

NO COMMENTS

LEAVE A REPLY