ന്യൂഡല്‍ഹി • സൈന്യത്തിനു വേണ്ടി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെല്‍മറ്റും വാങ്ങാന്‍ തീരുമാനം. ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന വിഷയത്തിലാണു തീരുമാനമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ വിവേക് ഗുപ്തയാണ് ഇതിനായി നിരന്തരം സര്‍ക്കാരിനു കത്തെഴുതിയത്. അതിനു ഫലം കാണാതായതോടെ പാര്‍ലമെന്റിലും ഗുപ്ത പ്രശ്നം ഉന്നയിച്ചു. വെടിയേല്‍ക്കാത്ത ജാക്കറ്റും ഹെല്‍മറ്റും ഇല്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കു ജീവന്‍ നഷ്ടമാകുകയാണെന്നു ഗുപ്ത ചൂണ്ടിക്കാട്ടി. രണ്ടു ലക്ഷത്തോളം ജാക്കറ്റുകളാണു കഴിഞ്ഞവര്‍ഷം വാങ്ങേണ്ടിയിരുന്നത്.