ശ്രീനഗര്‍ : കശ്മീരിലെ ഉറിയില്‍ 17 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദെന്ന് കരസേന. ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാണെന്നും ആക്രമണത്തിന് ഉപയോഗിച്ചത് പാക് നിര്‍മ്മിത ആയുധങ്ങളാണെന്നും കരസേന വ്യക്തമാക്കി.ഭീകരരെല്ലാം പുറത്തു നിന്നുള്ളവരാണെണന്നും ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയോട് ചേര്‍ന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ചാവേറാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 ബ്രിഗേഡിന്‍റെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മ്മിത വസ്തുക്കള്‍, നാല് എ.കെ 47 തോക്കുകള്‍, നാല് ഗ്രനേഡ് ലോഞ്ചറുകള്‍, യുദ്ധ സമയതത്ത് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയതായി ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.