സൈനികരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി കരസേന വാട്സ്‌ആപ് സൗകര്യം ഏര്‍പ്പെടുത്തി

191

ന്യൂഡല്‍ഹി : സൈനികരുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി കരസേന വാട്സ്‌ആപ് സൗകര്യം ഏര്‍പ്പെടുത്തി. കരസേനാ മേധാവി ബിപിന്‍ റാവത്തിന് നേരിട്ട് പരാതികള്‍ വായിക്കാന്‍ കഴിയുന്ന രീതിയിലാണ് സൗകര്യം. ഇതനുസരിച്ച്‌ 9643300008 എന്ന നമ്ബറിലേക്കു സൈനികര്‍ക്കു നേരിട്ടു പരാതികള്‍ അയയ്ക്കാം. അടുത്തിടെ സൈന്യത്തിലെ അവഗണനകള്‍ തുറന്നുകാട്ടി സൈനികര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സൈനികരെ പൊതുവായി പരാതികള്‍ ഉന്നയിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. ഇതിനുശേഷമാണ് വാട്സ് ആപ് നന്പര്‍ സൗകര്യം സൈനികര്‍ക്കായി ഒരുക്കി നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY