ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയതായി സൈനീക മേധാവി ഡിജിഎംഒ ലഫ്.ജനറല്‍ റണ്‍ബീര്‍ സിങ്. പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടത്തിയതെന്നും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനായെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൈനീക മേധാവി വ്യക്തമാക്കി. പുലര്‍ച്ചെ ആറു മണിവരെ ഈ തിരിച്ചടി നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യന്‍ സൈന്യം എത്രത്തോളം ഉള്ളിലേയ്ക്ക് കയറി എന്നത് വ്യക്തമാക്കിയിട്ടില്ല.ആക്രമണത്തില്‍ 38 തീവ്രവാദികളെ വധിച്ചതായും പാക് സൈന്യത്തെ കാഴ്ചക്കാരാക്കിയാണ് ആക്രമണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് ആക്രമണം നടത്തിയത്.ഭീകരര്‍ ഇന്ത്യയിലേയ്ക്ക് വരുന്നത് തടയാനായിരുന്നു ഈ തിരിച്ചടിയെന്നും സൈനീക നടപടികളെ കുറിച്ച് പാകിസ്ഥാനെ അറിയിച്ചിരുന്നതാണെന്നും സൈനീകമേധാവി വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തിരിച്ചടി ഉണ്ടായാല്‍ അത് എങ്ങനെ നേരിടണം എന്ന കാര്യത്തിലും സൈന്യം തീരുമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്.ഉറിയില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്‍കണമെന്ന വികാരം രാജ്യത്ത് ഉടലെടുത്തിരുന്നു. ഈ വികാരം തിരിച്ചറിഞ്ഞുള്ള ശക്തമായ തിരിച്ചടിയാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
പാക് അധീന കശ്മിരിലെ ക്യാന്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി.