ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്‌ടർ ജനറൽ (ഡി.ജി.) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.
രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമ ർപ്പിച്ചു. കഴിഞ്ഞ വർഷം ജൂലായ് 19-നാണ് കോസ്റ്റ് ഗാർഡിൻ്റെ 25-ാമത് ഡി.ജിയായി രാകേഷ് പാൽ ചുമതലയേറ്റത്. 34 വർഷത്തെ സേവനത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം.
സമുദ്രമാർഗം കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും സ്വർണവും പിടികൂടിയത് ഉൾപ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങൾ രാകേഷ് പാലിന് കീഴിൽകോസ്റ്റ് ഗാർഡ് നടത്തിയിട്ടുണ്ട്. തത്രക്ഷക് മെഡൽ, പ്രസിഡന്റിന്റെ തത്രക്ഷക് മെഡൽ, അതി വിശിഷ്ട സേവാ മെഡൽ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ചെന്നൈയിലെത്തിയ തായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രി യിൽ പ്രവേശിപ്പിക്കുകയായിരുന്നു.