ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

59

കൊല്‍ക്കത്ത: ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വുഡ്‌ലാന്‍ഡ്സ്‌ ആശുപത്രിയില്‍ മൂന്നംഗ ഡോക്‌ടര്‍മാരുടെ സംഘത്തിന് കീഴിലാണ് മുന്‍ ഇന്ത്യന്‍ നായകന്റെ വിദഗ്ദ്ധ ചികിത്സ.
കൊല്‍ക്കത്തയിലെ വുഡ്ലാ‌ന്‍ഡ്‌സ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുമെന്നാണ് വിവരം.

ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും, ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യുമെന്നുംമാണ് റിപ്പോട്ടുകൾ .

NO COMMENTS