കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം നെതര്‍ലന്‍ഡിന്റെ സഹായം തേടി

157

ന്യൂഡല്‍ഹി : പ്രളയത്തിൽ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നെതര്‍ലന്‍ഡിനോട് ഔദ്യോഗികമായി സഹായം തേടി. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്‍റെ കത്ത് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സിന് കൈമാറി. സാങ്കേതിക ഉപദേശം ലഭ്യമാക്കാനാണ് നെതര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തുടര്‍നടപടികള്‍ക്ക് സമയം വേണമെന്ന് നെതര്‍ലന്‍ഡ്സ് മറുപടി നല്‍കി. നേരത്തെ നെതര്‍ലന്‍ഡ്‌സ്‌ ആസ്ഥാനമായ കെ.പി.എം.ജിയെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ കണ്‍സള്‍ട്ടന്റായി കേരള സര്‍ക്കാര്‍ നിയമിച്ചിരുന്നു.

NO COMMENTS