തിരുവനന്തപുരം : ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ ലോകത്തിന് മാതൃകയാണെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഭരണഘടന മൂല്യങ്ങളുടെ തണലിലാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറി യറ്റിലെ പഴയ നിയമസഭാ ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടി പ്പിച്ച യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷമുെണ്ടന്ന് കരുതി ഭരണഘടനയുടെ മൗലിക സ്വഭാവങ്ങളെ ഹനിക്കുന്ന ഒരു നിയമവും നടപ്പാക്കാനാകില്ല. ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമാണ് മതനിരപേക്ഷത. നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
പി. ഉണ്ണി എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ, എസ്.ആർ ശക്തിധരൻ, ഡിംപി.വി.ദിവാകരൻ, ദീപ.എൻ.സി തുടങ്ങിയവർ സംബന്ധിച്ചു. വിജയികളായ വിദ്യാർഥികളുടെ മോഡൽ പാർലമെന്റ് അവതരണവും ചടങ്ങിൽ നടന്നു.