ന്യൂഡല്‍ഹി • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കും. രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേതു മൂന്നരലക്ഷവും ആക്കാനാണു നിര്‍ദേശം. ഇപ്പോള്‍ ഇത് യഥാക്രമം ഒന്നരലക്ഷവും ഒന്നേകാല്‍ ലക്ഷവുമാണ്. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപര്‍ശയനുസരിച്ചു കാബിനറ്റ് സെക്രട്ടറിക്കു രണ്ടരലക്ഷവും കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിക്കു രണ്ടേകാല്‍ ലക്ഷവും പ്രതിമാസം ശമ്പളമുണ്ട്. ഈ സാഹചര്യത്തിലാണു രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ബില്‍ മിക്കവാറും പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.