ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കില്ല

183

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുന്ന നടപടി ഇന്ത്യന്‍ റെയില്‍വേ താത്കാലികമായി നിര്‍ത്തിവച്ചു. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന ചില്ലറക്ഷാമം നേരിട്ട സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത് റെയില്‍വേ അവസാനിപ്പിച്ചത്. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ് ആണ് നല്‍കുന്നത്. തിരികെ നല്‍കേണ്ട തുക 10000നു മുകളിലായാല്‍ റെയില്‍വേ പണം അക്കൗണ്ടിലേക്ക് മാറ്റി നല്‍കും. ഇതിനായി ടിക്കറ്റ് എടുത്തയാളുടെ ബാങ്ക് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ഇതെതുടര്‍ന്ന് വരുമാനത്തിലും മാറ്റങ്ങള്‍ വന്നതായി റെയില്‍വേ അറിയിച്ചു.

NO COMMENTS

LEAVE A REPLY