ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്

215

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71ലെത്തി. ഇന്നലെ ഡോളറിനെതിരെ 70.82ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ആ അവസരത്തിലാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതു കാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. രൂപ തകരുന്നത് മൂലം സ്വര്‍ണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വര്‍ധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് വിദ്ഗദ്ധര്‍ വ്യക്തമാക്കുന്നു.

NO COMMENTS