കൊല്‍ക്കത്ത • സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ പാക്കിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഇന്ത്യന്‍ ടീ അസോസിയേഷന്‍ (ഐടിഎ) തയാറാണെന്ന് ചെയര്‍മാന്‍ അസാം മെനോം പറഞ്ഞു. കശ്മീരില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം ഐടിഎ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ ടീ ബോര്‍ഡ് തങ്ങളെ നയിക്കുമെന്നു കരുതുന്നു. പാക്കിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്തിയാലും അത് കയറ്റുമതിയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. 23 ലക്ഷം കിലോ തേയില കയറ്റുമതി ചെയ്യുന്നതില്‍ പാക്കിസ്ഥാനിലേക്കുള്ളത് 1.5 മുതല്‍ 1.8 ലക്ഷം കിലോ മാത്രമാണ്.വില കുറയുമ്ബോള്‍ മാത്രമാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ തേയില വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.അല്ലാത്തപ്പോള്‍ ശ്രീലങ്കയില്‍നിന്നും കെനിയയില്‍നിന്നുമാണ് വാങ്ങുന്നത്.