ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

131

കാസര്‍ഗോഡ്: ജില്ലാ സാമൂഹ്യ നീതി ഓഫീസ് വഴി നല്‍കിവരുന്ന ഭിന്നശേഷിക്കാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ‘വിദ്യാ കിരണം’, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിനുള്ള ധന സഹായമായ ‘വിദ്യാജ്യോതി’, തീവ്വ്ര മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴിലിനുള്ള ധന സഹായമായ ‘സ്വാശ്രയ’, വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായം, ഭിന്നശേഷിക്കാര്‍ക്ക് തുല്യതാപരീക്ഷ എഴുതുന്നതിനുള്ള ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളും ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യപേജിന്റെ പകര്‍പ്പും സഹിതം ജൂലൈ 31 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പി.ഒ. വിദ്യാനഗര്‍, കാസര്‍കോട്് എന്ന വിലാസത്തില്‍ തപാലായോ നേരിട്ടോ ലഭിക്കണം.

അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും sjd.kerala.gov.in ല്‍ നിന്നും ലഭിക്കും. ഫോണ്‍ 04994-255074.

NO COMMENTS