കാസറഗോഡ് : അത്യാധുനിക സൗകര്യങ്ങളോടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് കടിഞ്ഞിമൂല ജി.ഡബ്ല്യു എല്‍.പി സ്കൂള്‍ മൈതാനത്ത് നീലേശ്വരം നഗരസഭ ഇന്‍ഡോര്‍ ഷട്ടില്‍ സ്റ്റേഡിയം നിര്‍മിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയാറാക്കിയ സ്റ്റേഡിയം ഉപയോഗപ്പെടുത്തി മികച്ച കായികതാരങ്ങളെ വളര്‍ ത്തിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായി രിക്കും സ്റ്റേഡിയത്തിെന്റ നടത്തിപ്പ്.