നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഏത് രാജ്യത്തേക്കും പോകാമെന്ന് മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാഷ്ട്രീയ മുസ്ലീം മഞ്ച് രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍. അധികാരത്തിലിരുന്ന പത്ത് വര്‍ഷം അദ്ദേഹത്തിന് രാജ്യത്തെ മുസ്ലീങ്ങളുടെ സുരക്ഷയില്‍ ആശങ്കയില്ലായിരുന്നു. എന്നാല്‍, സ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹം മുസ്ലീം മൗലിക വാദിയുടെ രീതിയില്‍ സംസാരിക്കുന്നു. മുസ്ലീങ്ങള്‍ പോലും അന്‍സാരിയുടെ പ്രസ്താവന മുഖവിലക്കെടുക്കില്ലെന്നും ഇന്ദ്രേഷ് പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സുരക്ഷയില്ലെന്ന വിവാദ പരാമര്‍ശം ഹമീദ് അന്‍സാരി നടത്തിയത്.