മലപ്പുറം: പെട്രോള്‍ പമ്ബുകളില്‍ മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് തൃശ്ശൂര്‍ ചേലക്കര പുതുവീട്ടില്‍ അബുദുള്‍ റഹീം എന്ന മുള്ളന്‍ റഹീമിനെ മലപ്പുറം കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം,
പകല്‍ സമയത്ത് ബൈക്കുകളില്‍ കറങ്ങി നടന്ന് മോഷ്ടിക്കാനുളള സ്ഥലം കണ്ടെത്തുകയായിരുന്നു റഹീമിന്റെ രീതി. വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാ ത്തതും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതുമാണ് പ്രതിയെ പിടികൂടുന്നതിന് തടസമായത്. വ്യാജ വിലാസങ്ങളില്‍ ലോഡ്ജു കളിലും മറ്റും മുറി എടുത്താണ് പരിസര പ്രദേശങ്ങളില്‍ കവര്‍ച്ച നടത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും. സി.ഐ.കെ.എം. ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
റഹീമിനെതിരെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. തിരുവാലി, കൊണ്ടോട്ടി, മുക്കം, കുന്ദമംഗലം, എടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്ബാറ തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍ പമ്ബുകളില്‍ നടന്ന സമാനമായ മോഷണങ്ങള്‍ക്കും 4 ബൈക്ക് മോഷണങ്ങള്‍ക്കും ഇതോടെ തുമ്ബുണ്ടാകുമെന്നും പോലീസ് അറിയിച്ചു. മോഷണക്കേസില്‍ ജയിലില്‍ ആയ ശേഷം പുറത്തിറങ്ങി രണ്ടാമത്തെ ദിവസം മുതല്‍ റഹീം മോഷണം പുനരാരംഭിച്ചിരുന്നു. തിരുവാലിയിലെ പെട്രോള്‍ പമ്ബില്‍ നിന്നു മാത്രം 2 ലക്ഷം രൂപയും 2 ലാപ്ടോപ്പുകളും കവര്‍ന്നിരുന്നു. ഇതോടെയാണ് പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ തീരുമാനിച്ചത്.
കോഴിക്കോട് ജില്ലകളിലെ പത്തോളം പെട്രോള്‍ പമ്ബുകളില്‍ നിന്നും മോഷണം നടത്തിയ റഹീമിനെ മറ്റൊരു മോഷണ ശ്രമത്തിനിടെ മുണ്ടപ്പലം പെട്രോള്‍ പമ്ബില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടിയിലായത്.