ഇന്നസെന്റ് എം പിയുടെ സത്യാഗ്രഹം ആരംഭിച്ചു

231

ചാലക്കുടി : ചാലക്കുടി മണ്ഡലത്തിലെ റയില്‍ വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എം പിയുടെ സത്യാഗ്രഹ സമരം . പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പെടെ മണ്ഡലത്തിലെ റെയില്‍ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം. മണ്ഡലത്തിലെ ജനപ്രതിനിധികളും എല്‍ഡി എഫ് പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ ജനകീയ പങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ചാലക്കുടി മണ്ഡലത്തിലെ റെയില്‍വെ വികസനത്തിനായി സമഗ്ര നിര്‍ദേശം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനും റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY