തിരുവനന്തപുരം നാഷണൽ കോളേജിൽ വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും

269

തിരുവനന്തപുരം : നാഷണൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടർച്ചയായി

ഇൻസൈറ്റോ നാഷണൽ (‘Insightó National-2021’) തൊഴിൽ, പഠന മേഖലയിലെ സാദ്ധ്യതയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 17 ന് (വെള്ളിയാഴ്ച) രാവിലെ 10ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

മെരിറ്റോ നാഷണൽ എന്ന പേരിൽ നടന്നുവരുന്ന സംരംഭത്തി ന്റെ ഭാഗമായിട്ടാണ് ‘Insightó National-2021’ എന്ന പേരിൽ ഒരു പുതിയ സംരംഭം കൂടി ആരംഭിക്കുന്നത്.

1995 മുതൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക മായ സംഭാവന നൽകി ക്കൊണ്ടിരിക്കുന്ന തിരുവനന്ത പുര൦ നാഷണൽ കോളേജ് സിൽവർ ജൂബിലി വർഷത്തിലേക്ക് കടന്നിരിക്കുന്നു.

സയൻസ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകി ക്കൊണ്ട്, കേരള സർവകലാശാലയുടെ അഫിലിയേഷ നുള്ള 12 ബിരുദ കോഴ്സുകളും 4 ബിരുദാനന്തര കോഴ്സുകളുമാണ് കോളേജ് നടത്തിവരുന്നത്. 1450 ലേറെ വിദ്യാർത്ഥികൾ വിവിധ കോഴ്സുകളിലായി പഠിക്കുന്നു. ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന മനറുൽ ഹുദാ ട്രസ്റ്റിനു കീഴിലാണ് കോളേജ് പ്രവർത്തിക്കു ന്നത്.

കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ താല്പര്യമുള്ള തൊഴിൽ പഠന/മേഖല ഉൾക്കാഴ്ച യോടെ തിരഞ്ഞെടുക്കുന്നതിനായി രൂപംകൊടുത്ത പുതിയ സംരംഭമാണിത്. വിദ്യാർഥികളുടെ താല്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചു നൂതന പ്രവണതകളെയും സാധ്യതകളെയും കുറിച്ച് ഉൾക്കാഴ്ച നൽകാനും അതിലൂടെ അവരുടെ ഭാവി കരുപ്പിടിപ്പിക്കാനുതകുന്ന തരത്തിൽ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്.

സിവിൽ സർവീസിൽ മികച്ച വിജയം കരസ്ഥമാക്കി സംസ്ഥാന കേഡറിൽ ഒട്ടേറെ ഉയർന്ന ഭരണ ചുമതല നിർവ്വഹിച്ചു വരുന്ന ശ്രീ മുഹമ്മദ് Y സഫിറുള്ള IAS അദ്ധ്യക്ഷത വഹിക്കു൦.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നത്. NAAC അക്രഡിറ്റേഷനിലേക്ക് കടന്നിരിക്കുന്ന നാഷണൽ കോളേജിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന പ്രസ്തുത ചടങ്ങിലേക്ക് താങ്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു

കാര്യപരിപാടികൾ: പ്രാർത്ഥന : എൻഎസ്എസ് വോളണ്ടിയർ

സ്വാഗതം : ഡോ.എസ്. ഷാജഹാൻ (പ്രിൻസിപ്പൽ)

അദ്ധ്യക്ഷ പ്രസംഗവും Insightó National-2021 പരിചയപ്പെടുത്തലും : ശ്രീ മുഹമ്മദ് Y സഫിറുള്ള IAS

പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം : എസ്. സലിം സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജയ കൗൺസിലർ അമ്പലത്തറ

പരിസ്ഥിതി ക്ലബ് ഉദ്ഘാടനം : ശ്രീ. വി. എസ്. സുലോചന(കൗൺസിലർ, തിരുവനന്തപുരം കോർപ്പറേഷൻ)

ആശംസകൾ : ശ്രീ. മുഹമ്മദ് ഇക്ബാൽ. ഐ.പി.എസ് (റിട്ട)ഡയറക്ടർ (അഡ്മിനിസ്ട്രേറ്റീവ്), മനാറുൽ ഹുദാ ട്രസ്റ്റ്)

ശ്രീ. ഷബീർ അഹമ്മദ്. (IQAC കോഡിനേറ്റർ)

ശ്രീമതി. ഫാജിസ ബി വി എസ്(അക്കാഡമിക് കോഡിനേറ്റർ)

കൃതജ്ഞത : ശ്രീ. ജസ്റ്റിൻ ഡാനിയേൽ
(വൈസ് പ്രിൻസിപ്പൽ)

ദേശീയഗാനം : നാഷണൽ കോളേജിലെ വിദ്യാർഥികൾ

കോവിഡ് 19 മാനദണ്ഡങ്ങൾ ബാധകം

NO COMMENTS