തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന
ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ശൗചാലയങ്ങൾ, ഉച്ചഭക്ഷണസാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവയും പരിശോധി ക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളു മായും ചേർന്ന് പൂർത്തിയാക്കും. ആറുമാസത്തി ലൊരിക്കൽ കുടിവെള്ളപരിശോധനയുണ്ടാകും.
പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്. ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന നടത്തുക .ചില സ്കൂളുകളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരുടെ നേത്യത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.