പ്രമേഹം ഇന്ന് അത്യപൂര്‍വ്വ രോഗമൊന്നുമല്ല. അതുപോലെതന്നെ പ്രമേഹ രോഗികള്‍ ഇന്‍സുലിന്‍ എടുക്കുന്നതും സാധാരണമായിരിക്കുകയാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ വിവിധ കോശങ്ങളില്‍ എത്തിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോഴാണ് പ്രമേഹം പിടിപ്പെടുന്നത്.
ഇന്‍സുലിന്‍ കുത്തിവെക്കുന്നത് പ്രമേഹ രോഗികള്‍ക്ക് കഴിക്കുന്ന മരുന്നുകളേക്കാള്‍ ഗുണം ചെയ്യും. പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതാണ് ഇന്‍സുലിന്റെ മറ്റൊരു മെച്ചം. എന്നാല്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കും
സാധാരണ ഗതിയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് വേണം ഇന്‍സുലിന്‍ എടുക്കാന്‍. കാരണം ഇന്‍സുലിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അരമണിക്കൂറെടുക്കും. പഞ്ചസാരയുടെ അളവ് കൃത്യമായ ശേഷമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു.
ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കാലവധി കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തണം. തണുത്ത പ്രതലത്തിലാണ് ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കട്ടയാക്കരുത്.
ഭക്ഷണം കഴിച്ചതിന് ശേഷം ഇന്‍സുലിന്‍ എടുക്കുന്നത് അപകടം ചെയ്യും. രാത്രികാലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നത് ഉറക്കത്തില്‍ ഷുഗര്‍ താഴാന്‍ കാരണമാകും. ഇത് അങ്ങേയറ്റം അപകടമാണ്. ഷുഗര്‍ കൂടുന്നതിനേക്കാള്‍ അപകടമാണ് താഴുന്ന അവസ്ഥ.
ചര്‍മത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗത്താണ് ഇന്‍സുലിന്‍ കുത്തിവെക്കേണ്ടത്. ഉദരം, തുട, കൈയുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.