ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി ; ഓപ്ഷൻ കൺഫർമേഷൻ നൽകണം

8

കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യ മില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും ഒക്ടോബർ 22ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ : 0471 2525300.

NO COMMENTS

LEAVE A REPLY