ഉപ്പള എസ് എസ് ഗോൾഡിൽ നിന്നും കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ട്ടാക്കൾ പിടിയിൽ

117

കാസറഗോഡ് : ഉപ്പള എസ് എസ് ഗോൾഡ് റിപ്പയറിങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ട്ടാക്കൾ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

വേലായുധൻ. S എന്ന മുരുകേശൻ S/o.സെല്ലമുത്തു, 46 വയസ്. ബോയർ സ്ട്രീറ്റ്, നാമക്കൽ ജില്ലാ. തമിഴ്നാട്, കെ .എം .അലി എന്ന സൈദലി, S/o.മുഹമ്മദ്‌, 59 വയസ്, പൊത്തന്നൂർ. കോയമ്പത്തൂർ. തമിഴ്നാട് രാജൻ S/o.സുബ്രമണി, പുത്തു കോളനി, നല്ലൂർ, കോയമ്പത്തൂർ എന്നിവരാണ് അറസ്റ്റിലായത്

2020 നവംബർ ആറാം തീയതി രാത്രിയിലായിരുന്നു സംഭവം . ഉപ്പള എസ് എസ്ഗോൾഡ് റിപ്പയറിങ് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്നു . ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവുമാണ് ഇവർ കവർന്നത് . കേരളത്തിനു പുറമെ കർണാടകത്തിലും തമിഴ്നാടിലും നിരവധി കേസുകളിലെ പ്രതികളെയാണ്.ഡി വൈ എസ് പി യും സംഘവും അറസ്റ്റു ചെയ്തത്

ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ മഞ്ചേശ്വർ എസ് ഐ രാഘവൻ, എസ് ഐ ബാലകൃഷ്ണൻ സി കെ . എസ് ഐ നാരായണൻ നായർ. എ എസ് ഐ ലക്ഷ്മി നാരായണൻ.എസ് സി പി ഒ ശിവകുമാർ. സി പി ഒ മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ് , സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവരും ഉണ്ടായിരുന്നു

NO COMMENTS