തിരുവനന്തപുരം : രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി നല്‍കിയത്. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്‌ക്കാരിക വകുപ്പും ഇനി പണം കണ്ടെത്തണം. മന്ത്രി എ.കെ ബാലന്‍ അക്കാദമി അംഗങ്ങളുമായി 26ന് നടത്തുന്ന ചര്‍ച്ചയിലായിരിക്കും തീയതി തീരുമാനിക്കുക.