അന്താരാഷ്ട്ര മ്യൂസിയം ദിനാചരണം 18ന്

15

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന 2024 ലെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് 18നു രാവിലെ 11ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.

മ്യൂസിയം പരിസരത്തുള്ള ബാന്റ് സ്റ്റാന്റിലാണ് പരിപാടി. സാംസ്കാരിക പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സെമിനാറുകൾ, നാടൻപാട്ട്, കമ്മാട്ടിക്കളി, പരുന്താട്ടം, ഓപ്പൺ ക്വിസ്സ് എന്നിവയും, രാജരവിവർമ്മ ആർട്ട് ഗ്യാലറിയിൽ പ്രശസ്ത ക്യൂറേറ്റർ ഗണേഷ് ശിവസാമി നയിക്കുന്ന ഗ്യാലറി വാക്ക്, നേപ്പിയർ മ്യൂസിയത്തിൽ പൈതൃക വസ്തുക്കളുടെ പ്രത്യേക പ്രദർശനവും തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളിൽ വിവിധ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഓപ്പൺ ക്വിസ്, സെമിനാറുകൾ, പൈതൃക കലാരൂപങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY