മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരക്കുമായി പോയ ബഹിരാകാശ വാഹനം കത്തിയമര്‍ന്നു. വ്യാഴാഴ്ച വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകമാണ് പേടകം അന്തരീക്ഷത്തില്‍ കത്തിയത്. റഷ്യയില്‍ നിന്നാണ് ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്ക് ആവശ്യമായ വസ്തുക്കളുമായി ആളില്ലാ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. പേടകം ഭൂമിയില്‍ നിന്ന് 190 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നത്. ബഹിരാകാശ നിലയിലത്തിലെ ഗവേഷകര്‍ക്ക് ആവശ്യമായ ഭക്ഷണം, ഉപകരണങ്ങള്‍, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള 2.4 ടണ്‍ സാധനങ്ങളാണ് പേടകത്തിലുണ്ടായിരുന്നത്. സംഭവത്തേ തുടര്‍ന്ന് റഷ്യ തങ്ങളുടെ ബഹിരാകാശ പദ്ധതികള്‍ മൂന്നുമാസത്തേക്ക് നിര്‍ത്തിവെച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേപോലെ ബഹിരാകാശ നിലയത്തിലേക്ക് റഷ്യ വിക്ഷേപിച്ച പേടകം തകര്‍ന്നിരുന്നു. വിക്ഷേപണത്തിനുപയോഗിച്ച സോയൂസ് റോക്കറ്റിന്റെ സാങ്കേതിക പിഴവാണ് കാരണമെന്നായിരുന്നു അന്ന് റഷ്യ ഇതിന് കാരണമായ് പറഞ്ഞത്. പ്രഞ്ച്കാരനായ തോമസ് പെസ്ക്വെ, റഷ്യയില്‍ നിന്നുള്ള ഒലെഗ് നോവിസ്കി, അമേരിക്കക്കാരനായ പെഗി വറ്റ്സണ്‍ എന്നിവരാണ് നിലവില്‍ ബഹിരാകാശ നിലയിലത്തിലുള്ളത്.