കടുവകള്‍… പൂച്ച വര്‍ഗ്ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവി. ആഢ്യത്തത്തില്‍ സിംഹത്തിനൊപ്പം നില്‍ക്കുന്നവര്‍. വനാന്തരങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്ന ഇവരാണ് ഭാരതീയരെ സംബന്ധിച്ചിടത്തോളം കാടിന്‍റെ അധിപര്‍. രൂപം കൊണ്ടും ഭാവം കൊണ്ടും ഏറെ ഗൗരവക്കാരാണെങ്കിലും പൊതുവേ ഇവര്‍ ശാന്തരാണ്. ഇവയുടെ ആവാസവ്യവസ്ഥയില്‍ നാം കൈകടത്തുമ്പോള്‍ മാത്രമേ ഇവര്‍ അക്രമകാരികളാകാറുള്ളു. മനുഷ്യന്‍റെ ഇത്തരം പ്രവര്‍ത്തികളും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഇവയുടെ എണ്ണം കുറയുന്നതിനു കാരണമാകുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര കടുവാ ദിനം ആചരിക്കാന്‍ തുടങ്ങിയതിനു ശേഷം ഇവയുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് തന്നെയാണ് ഈ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായിട്ടുള്ളതെന്ന് തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് അനില്‍കുമാര്‍ നെറ്റ് മലയാളം ന്യൂസിനോടു പറയുന്നു.
ജെനി എലിസബത്ത്, നെറ്റ് മലയാളം ന്യൂസ്