നെറ്റ് ബാങ്കിങ് തട്ടിപ്പ്; വിനയായത് ഉപഭോക്താക്കളുടെ അജ്ഞത

234

ഓണ്‍ലൈന്‍ ബാങ്കിംഗ് താരതമ്യേന സുരക്ഷിതമെന്ന് സൈബര്‍ വിദഗ്ധര്‍. ഇടപാടുകാരുടെ അജ്ഞത മുതലെടുത്താണ് കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കൂടുതല്‍ നടക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ലോഗിന്‍ പാസ്‍വേ‍ഡ്, ട്രാന്‍സാക്ഷന്‍ പാസ്‍വേഡ്, ഒ.ടി.പി എന്നീ കടമ്പകള്‍ കടന്നാണ് ഒരാള്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാകുന്നത്. ഒ.ടി.പി സ്വന്തം മൊബൈലില്‍ മാത്രം ലഭിക്കുന്നതിനാല്‍ തട്ടിപ്പുകാര്‍ക്ക് പണം തട്ടാന്‍ ബുദ്ധിമുട്ടാണെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നത് ഇടപാടുകാരുടെ അജ്ഞ മൂലമാണ്. ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിച്ചയാള്‍ക്ക് എ.ടി.എം കാര്‍ഡിന്റേതടക്കം വിവരം നല്‍കിയതാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടമാകാന്‍ കാരണം.
ഫോണിലൂടെ വിളിക്കുന്നവര്‍ക്കോ ഇമെയിലൂടെ വിവരം ആവശ്യപ്പെടുന്നവര്‍ക്കോ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നതാണ് ഇത് തടയാനുള്ള മാര്‍ഗം. ഒപ്പം പണമിടപാട് നടത്താന്‍ പരമാവധി സ്‌ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍ നെയിമും പിന്‍ നമ്പറും ടൈപ്പ് ചെയ്യുക. ഇ-മെയിലിലൂടെ ലഭിക്കുന്ന സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകാതിരിക്കുക. ബാങ്കുകളുടെ വെബ്‌സൈറ്റ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. സമ്മാനം ലഭിച്ചതിന്റെതയും ഷോപ്പിങ്ങിന്റെള്‍യും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ വന്നാല്‍ അവഗണിക്കണമെന്നും റിസര്‍വ് ബാങ്കിന്റെം നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ബാങ്കുകളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കെ.വൈ.സി കൃത്യമായി പരിശോധിക്കുന്നത് വഴിയും തട്ടിപ്പ് ഒരു പരിധി വരെ തടയാനാകും.

NO COMMENTS

LEAVE A REPLY