റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം ദുരന്തനിവാരണ വിഷയങ്ങളിൽ മാർഗ്ഗരേഖാ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നു. ഈ പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ രണ്ട് പേർക്ക് ഇന്റേൺഷിപ്പിന് അവസരമുണ്ട്.
ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബരുദാനന്തര ബിരുദമുള്ളവർക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷ ildm.revenue@gmail.com ൽ മെയിൽ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 15. ഇന്റർവ്യൂ ജൂലൈ 22ന് നടക്കും. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en. ഫോൺ: 0471 2365559, 9847984527.