ഇ​ന്‍റ​ർ​പോ​ൾ മേ​ധാ​വി​യെ കാ​ണാ​തായതായി പരാതി

157

പാ​രീ​സ് : ഇ​ന്‍റ​ർ​പോ​ൾ മേ​ധാ​വി​യെ കാ​ണാ​തായി. ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ലേ​ക്കു പോ​യ മെ​ങ് ഹോ​ങ്‌വെ​യെ ആണ് കാ​ണാ​തായത്. സംഭവത്തിൽ മെ​ങി​ന്‍റെ ഭാ​ര്യ ല​യ​ണ്‍ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. ഫ്ര​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫ്ര​ഞ്ച് റേ​ഡി​യോ യൂ​റോ​പ്-1 ആ​ണ് ഇ​തു​ സംബന്ധിച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഫ്രാൻസിലെ ലിയോണിൽ താമസിക്കുന്ന മെ​ങ് സെ​പ്റ്റം​ബ​ർ 29നാ​ണ് സ്വ​ന്തം രാ​ജ്യ​മാ​യ ചൈ​ന​യി​ലേ​ക്ക് പോ​യ​ത്. ചൈ​നീ​സ് പൊ​തു​സു​ര​ക്ഷാ ഉ​പ​മ​ന്ത്രി കൂ​ടി​യാ​ണ് മെ​ങ്. 2016ലാ​ണ് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ ത​ല​പ്പ​ത്ത് എ​ത്തു​ന്ന​ത്. നാ​ല് വ​ർ​ഷ​മാ​ണ് മേ​ധാ​വി​യു​ടെ കാ​ലാ​വ​ധി.

NO COMMENTS