ലണ്ടന്‍ • ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം ശക്തമാകുമെന്നു ബ്രിട്ടനിലെ ഇന്ത്യന്‍ വംശജ മന്ത്രി പ്രീതി പട്ടേല്‍. ബ്രെക്സിറ്റിനായി ശക്തമായി വാദിച്ചവരിലൊരാളാണു പ്രീതി പട്ടേല്‍. ‘ഇന്ത്യ വളരുന്ന സാമ്ബത്തിക ശക്തിയും വിപണിയുമാണ്.
യൂറോപ്യന്‍ യൂണിയന്റെ പല നിയമങ്ങള്‍ക്കും എതിരായതു കൊണ്ട് ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാന്‍ ബ്രിട്ടനു പല പരിമിതികളുമുണ്ടായിരുന്നു. ഇപ്പോള്‍ ഈ പരിമിതികള്‍ ഇല്ലാതാവുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ചുവപ്പുനാടകളില്ലാതെ സ്വതന്ത്രമായി ഇനി ബന്ധമുറപ്പിക്കാം’-പ്രീതി പറഞ്ഞു.