കാസറഗോഡ് : മയക്ക് മരുന്നുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനുമെതിരേ കര്‍ശന നിലാപാടാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും സംസ്ഥാനത്ത് വേരുറപ്പിക്കുന്നതിന് വേണ്ടിയുള്ള ലഹരി മാഫിയയുടെ ശ്രമം എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫലപ്രദമായാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ബദിയഡുക്ക എക്സൈസ് റെയിഞ്ച് ഓഫീസുള്‍പ്പെടെ സംസ്ഥാനത്തെ നാല് എക്സൈസ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമുക്തമായ നവകേരളത്തെ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രത്യേക സ്വ്കാഡുകള് രൂപീകരിച്ച് വന്‍ തോതിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത്. എക്സൈസും പോലീസുംെേ െകാകൊള്ളുന്ന നടപടികള്‍ കാരണമാണ് ലഹരിമാഫിയക്ക് കേരളത്തില്‍ പിടിമുറുക്കാന്‍ സാധിക്കാത്തത്.
സമൂഹത്തെ ലഹരിയുടെ പിടിയലകപ്പെടാതെ സംരക്ഷിക്കുകക എന്ന ദൗത്യമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നിര്‍വഹണ പ്രക്രിയയോടൊപ്പം ബോധവല്‍ക്കരണവും പ്രധാനമാണ്. ഇതിനാണ് വിമുക്തിയെന്ന പേരില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മിഷന് ആരംഭിച്ചത്. വിപുലവും വൈവിധ്യമേറിയതുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണമാണ് ഇതിലൂടെ നടക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിമുക്തി മിഷന്റെ ബോധവല്‍ക്കരണം വിവിധ തലത്തില്‍ തുടരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, വനിത-ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെ ഓണ്‍ലൈനില്‍ ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നുണ്ട്.
ലഹരിമാഫിയ ലക്ഷ്യം വെക്കുന്നത് യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ്. ഇവര്‍ ലഹരിക്കടിപ്പെട്ടാല്‍ സമൂഹം പൊതുസ്വഭാവത്തില്‍ നിന്നും വലിയ രീതിയില്‍ പുറകോട്ട് പോകും. അത്തരം ആഗ്രഹമുള്ള ശക്തികള്‍ ലഹരി വ്യാപനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ആ മാഫിയ ലോകവ്യാപകമമാണ്. വലിയ കരുത്ത് നേടാന്‍ അവര്ാക്കായിട്ടുണ്ട്. മയക്ക് മരുന്നടക്കമുള്ള ലഹരി കടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടാനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.