ബംഗളൂരു: പല ചോദ്യങ്ങളോടുമുളള ബിനീഷ് കോടിയേരിയുടെ ഉത്തരം എന്‍ഫോഴ്‌സ്‌മെന്റിന് തൃപ്‌തികര മല്ലയെന്നും ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും പണത്തിന്റെ സ്രോതസിനെ കുറിച്ചുളള ചോദ്യം ചെയ്യലില്‍ നിന്ന് ബിനീഷ് ഒഴിഞ്ഞുമാറുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇരുപത്തിയഞ്ച് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ് അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേര്‍ന്ന് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാര്‍ ഒപ്പുവച്ചത്. പിന്നാലെ ഹോട്ടലിന്റെ 205ആം നമ്ബര്‍ മുറിയില്‍ അനൂപ് താമസം തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖര്‍ ഇവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം മയക്കുമരുന്ന് കച്ചവടവും പാര്‍ട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബംഗളുരുവിലെ കല്യാണ്‍ നഗറിലെ ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഹോട്ടല്‍ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നല്‍കിയിട്ടുമുണ്ട്.
കസ്‌റ്റഡി കാലാവധി കഴിയും മുമ്പ് ഇ ഡിക്ക് എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടേ ണ്ടതുണ്ട്. അതുകൊണ്ട് തന്നെ നേരം എത്ര വൈകിയാണെങ്കില്‍ പോലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാ ക്കേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. ആയതിനാല്‍ തന്നെ ഇന്നും ചോദ്യം ചെയ്യല്‍ നീളും.