നിക്ഷേപ വായ്പാ ഇടപാടുകള്‍ നിര്‍ത്തി

53

തിരുവനന്തപുരം : നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന 1523-ാം നമ്പര്‍ പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവിധ നിക്ഷേപ വായ്പാ ഇടപാടുകളും നിര്‍ത്തിവച്ചതായി ജോയ്ന്റ് രജിസ്ട്രാര്‍ അറിയിച്ചു.

സംഘം ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

സംഘത്തിനെതിരെ സഹകരണ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിപ്പില്‍ പറയുന്നു

NO COMMENTS