കാസറഗോഡ് : നിക്ഷേപകര്‍ക്ക് ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്നും പ്രശ്‌നങ്ങള്‍ ഖമറുദ്ദീന്‍ തന്നെ ഏറ്റെടുക്കണ മെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. ഖമറുദ്ദീനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച പാണക്കാട് തങ്ങള്‍ ഒഴിവാക്കിയിരുന്നു.ഇന്ന് രാവിലെ പാണക്കാടെത്തി വിശദീകരണം നല്‍കാനായിരുന്നു ലീഗ് നേതൃത്വം എം.സി ഖമറുദ്ദീന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
എന്നാല്‍ അച്ചടക്ക നടപടി ഒഴിവാക്കാന്‍ കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരെയും കൂട്ടിയാണ് ഖമറുദ്ദീന്‍ മലപ്പുറത്തെത്തിയത്. ഈ നീക്കം നേരത്തെ അറിഞ്ഞ ഖമറുദ്ദീന്‍ വിരുദ്ധ വിഭാഗവും മലപ്പുറത്തെത്തി.ഇരു വിഭാഗവും മലപ്പുറത്തെത്തിയത് അനിഷ്ട സംഭവ ങ്ങള്‍ക്കിടയാക്കുമെന്നു മുന്നില്‍ കണ്ടാണ് കമറുദ്ദീനോട് തല്‍ക്കാലം പാണക്കാടേക്ക് വരേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് വഴി മധ്യേ ഖമറുദീന്‍ തിരിച്ചു പോവുകയായിരുന്നു.തട്ടിപ്പിനരയായ നിക്ഷേപകര്‍ക്ക് നാലു മാസത്തിനകം പണം തിരിച്ചു നല്‍കാമെന്ന് ഖമറുദ്ദീന്‍ നേരത്തെ ലീഗിന് ഉറപ്പു നല്‍കിയിരുന്നു
കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാള്‍ തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.