ഐഒസി പ്ലാന്‍റിലെ കരാര്‍ തൊഴിലാളി സമരം ഒത്തുതീര്‍ന്നു

265

എറണാകുളം : ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റിലെ കരാര്‍ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. തൊഴിലാളികളുടെ സുരക്ഷയ്ക്കായി കമ്ബനി വളപ്പില്‍ തിങ്കളാഴ്ച മുതല്‍ ആംബുലന്‍സ് സജ്ജീകരിക്കാന്‍ മാനേജ്മെന്‍റ് സമ്മതിച്ചു. നേരത്തെ, ഇക്കാര്യത്തില്‍ കൂടതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ(ഐഒസി) ഉദയംപേരൂര്‍ ബോട്ട്ലിംഗ് പ്ലാന്‍റില്‍ ജോലിക്കിടെ കരാര്‍ തൊഴിലാളിക്കു പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് കരാര്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.
പ്ലാന്‍റില്‍ അപകടമുണ്ടായാല്‍ ജീവനക്കാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

NO COMMENTS

LEAVE A REPLY