ഐപിഎല്‍ ; നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ടീമുകള്‍ പുറത്തുവിട്ടു

298

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) എട്ടാം സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ടീമുകള്‍ പുറത്തുവിട്ടു. 17 കോടി രൂപ മുടക്കി വിരാട് കോഹ്ലിയെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമില്‍ നിലനിര്‍ത്തി. 15 കോടി രൂപ നല്‍കി ധോണിയെയും 11 കോടി നല്‍കി സൂരേഷ് റൈനയേയും ഏഴ് കോടി നല്‍കി രവീന്ദ്ര ജഡേജയേയും ചെന്നൈ സൂപ്പര്‍ കിംഗ്സും നിലനിര്‍ത്തി. രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. കഴിഞ്ഞ സീസണുകളില്‍ തങ്ങളുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത കൈവിട്ടു. 8.5 കോടി നല്‍കി സുനില്‍ നരൈനയേയും 7 കോടി നല്‍കി ആന്ദ്രേ റസ്സലിനേയുമാണ് ഗംഭീറിന് പകരം കൊല്‍ക്കത്ത നിലനിര്‍ത്തിയത്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലിനെയും ഡിവില്ലിഴേയ്സിനെയും ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്റ്റീവ് സ്മിത്തിനെ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് അക്സര്‍ പട്ടേലിനെയാണ് തെരഞ്ഞെടുത്തത്. ഡല്‍ഹി റഷഭ് പന്തിനേയും ക്രിസ് മോറിസിനേയും ശ്രേയസ് അയ്യരേയുമാണ് നിലനിര്‍ത്തിയത്.

NO COMMENTS