ഐ പി എല്‍ ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം

318

ഛണ്ഡിഗഡ് : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 15 റണ്‍സിനാണ് പഞ്ചാബിന്റെ ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 42 പന്തില്‍ 57 റണ്‍സെടുത്ത മനീഷ് പാണ്ഡെ ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 41 പന്തില്‍ 54 റണ്‍സുമായി കെയ്ന്‍ വില്ല്യംസണും ബാറ്റിങ്ങില്‍ തിളങ്ങി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 63 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്‌ലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് നിര്‍ണായകമായത്. ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് ഗെയ്‌ലിന്റേത്. ഒരു ഫോറും 11 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗെയ്‌ലിന്റെ സമ്ബാദ്യം.

NO COMMENTS