പൂണെ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. ഓപ്പണര്‍ ഷെയിന്‍ വാട്‌സണിന്റെ(105) സെഞ്ച്വറി മികവിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തുകളില്‍ നിന്നാണ് ആറ് സിക്‌സറുകളുടേയും 9 ഫോറുകളുടേയും അകമ്ബടിയോടെ വാട്‌സണ്‍ സെഞ്ച്വറി നേടിയത്. ഐ പി എല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രണ്ടാമത്തെ സെഞ്ച്വറിയുമാണ് വാട്ട്‌സണിന്റേത്.
പരുക്കുമാറി തിരിച്ചെത്തിയ സുരേഷ് റെയ്‌ന 29 പന്തുകളില്ഡ 9 ഫോറുകളുമായി 46 റണ്‍സെടുത്ത് വാട്‌സണ് മികച്ച പിന്തുണ നല്‍കി. 16 പന്തുകളില്‍ 24 റണ്‍സെടുത്ത ബ്രാവോയും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ധോണിയും 5(3) സാം ബില്ലിംഗും 3(7) നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ബെന്‍ ലാഫ്‌ലിനും ബോളിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സ് 1.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 20 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത് ഓപ്പണര്‍ ഹെന്റിച്ചിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. നാല് പന്തില്‍ 11 റണ്‍സെടുത്ത് രഹാനെയും സഞ്ചു സാസംണും ക്രീസില്‍.