ഐപിഎല്‍ ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ദയനീയമായ തോല്‍വി

410

മുംബൈ : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു ദയനീയമായ തോല്‍വി. 31 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ, ഹൈദരാബാദ് ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന് കേവലം 87 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യകുമാര്‍ യാദവ്(34), കൃണാല്‍ പാണ്ഡ്യ(24) എന്നിവര്‍ക്കു മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞത്. 19 പന്തില്‍ മൂന്നു റണ്‍സായിരുന്നു വെടിക്കെട്ടുകാരനായ ഹാര്‍ദിക് പാണ്ഡ്യയുടെ സമ്ബാദ്യം. സണ്‍റൈസേഴ്‌സിനായി സിദ്ധാര്‍ഥ് കൗള്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മലയാളിതാരം ബേസില്‍ തന്പി (4/2), റാഷിദ് ഖാന്‍ (11/2) എന്നിവര്‍ രണ്ടും സന്ദീപ് ശര്‍മ, മുഹമ്മദ് നബി, ഷക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ്, മുംബൈയുടെ ബോളിംഗ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്ന് 18.4 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി. 21 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും 33 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്ത യൂസഫ് പഠാനുമാണ് ഹൈദരാബാദിന് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. മുംബൈക്കായി മായങ്ക് മാര്‍ക്കണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ മക്ലീനാഗന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വില്യംസണും ചേര്‍ന്ന്് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 1.4 ഓവറില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ ധവാനെ മടക്കി മക്ലീനാഗന്‍ സണ്‍റൈസേഴ്‌സിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്തിയ മുംബൈ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു.

NO COMMENTS