ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബയ്ക്ക് 170 റണ്‍സ് വിജയ ലക്ഷ്യം

290

മുംബയ് : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 170റണ്‍സ് വിജയലക്ഷ്യം. സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 71 റണ്‍സ് ചേര്‍ത്ത് അമ്ബാട്ടി റായിഡുവും സുരേഷ് റെയ്നയും ചേര്‍ന്ന് നടത്തിയ രക്ഷ പ്രവര്‍ത്തനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. പതിനെട്ടാം ഓവറില്‍ ബ്രാവോയെയും ധോണിയേയും മടക്കി മിച്ചല്‍ മക്ലെനാഗനാണ് വിജയ ലക്ഷ്യം 170 ല്‍ ഒതുക്കാന്‍ മുംബൈയെ സഹായിച്ചത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ചെന്നൈയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അപകടകാരിയായ ഷെയിന്‍ വാട്ട്സാണ്ണേ അഞ്ചാം ഓവറില്‍ 12 റണ്‍സിന്‌ കൃണാല്‍ പാണ്ട്യ പുറത്താക്കി . രണ്ടാം വിക്കറ്റില്‍ 46 റണ്‍സെടുത്ത അമ്ബാട്ടി റായിഡുവിനൊപ്പമാണ് സുരേഷ് റെയ്‌ന ചെന്നൈയുടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ക്യാപ്റ്റന്‍ ധോണി 26 റണ്‍സെടുത്ത്‌ . മിച്ചല്‍ മക്ലെനാഗന്‍, കൃണാല്‍ പാണ്ട്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.

NO COMMENTS