ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം

314

പുണെ : ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 13 റണ്‍സ് ജയം. 211 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. യുവതാരം ഋഷഭ് പന്തും വിജയ് ശങ്കറും പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല. ഋഷഭ് 45 പന്തില്‍ 79ഉം വിജയ് ശങ്കര്‍ 31 പന്തില്‍ 54ഉം റണ്‍സെടുത്തു. നാലു പന്തില്‍ മൂന്നു റണ്‍സുമായി രാഹുല്‍ തെവാട്ടിയയും പുറത്താകാതെനിന്നു. ചെന്നൈയ്ക്കായി കന്നി മല്‍സരം കളിക്കാനിറങ്ങിയ മലയാളി താരം കെ.എം.ആസിഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. ലുങ്കി എന്‍ഗിഡി, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റു വീഴ്ത്തി.

ടോസ് നേടിയ ഡല്‍‌ഹി, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലേസി എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നല്‍കിയത്. ഷെയ്ന്‍ വാട്സണ്‍ ( 40 പന്തില്‍ 78), ധോണി (22 പന്തില്‍ 51) എന്നിവര്‍ ചെന്നൈയ്ക്കു വേണ്ടി അര്‍ധസെഞ്ചുറി നേടി. ഫാഫ് ഡുപ്ലേസി (33 പന്തില്‍ 33), അംബാട്ടി റായിഡു (24 പന്തില്‍ 41), സുരേഷ് റെയ്ന (രണ്ടു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ചെന്നൈ താരങ്ങളുടെ സമ്ബാദ്യം. ഡല്‍ഹി നിരയില്‍ അമിത് മിശ്ര, വിജയ് ശങ്കര്‍, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.

NO COMMENTS