മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജയലക്ഷ്യം

288

ബെംഗളൂരു: ഐ.പി.എല്ലില്‍ ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. റോയല്‍ ചലഞ്ചേഴ്സ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഓപ്പണര്‍ ആയി എത്തിയ മനന്‍ വോറയുടെ മികവാര്‍ന്ന പ്രകടനത്തിനൊപ്പം ബ്രണ്ടന്‍ മക്കല്ലവും വിരാട് കോഹ്‍ലിയുമാണ് ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറില്‍ മൂന്ന് സിക്സുകള്‍ നേടി കോളിന്‍ ഗ്രാന്‍ഡോമാണ് പൊരുതാവുന്ന സ്കോറിലേക്ക് ബാംഗ്ലൂരിനെ എത്തിച്ചത്. 45 റണ്‍സ് നേടിയ മനന്‍ വോറയാണ് ആണ് ടോപ് സ്കോറര്‍. 18ാം ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ മന്‍ദീപ് സിംഗിനെയും(14) വിരാട് കോഹ്‍ലിയെയും പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ബാംഗ്ലൂര്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കുകയായിരുന്നു. അതേ ഓവറില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദറിനെയും പുറത്താക്കി ഹാര്‍ദ്ദിക് തന്റെ മൂന്നാം വിക്കറ്റ് നേടി. 37 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം റണ്‍ഔട്ടായി പുറത്തായി. മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ അവസാന ഓവറില്‍ കോളിന്‍ ഗ്രാന്‍ഡോം നേടിയ മൂന്ന് സിക്സുകളാണ് മത്സരത്തില്‍ 167/7 എന്ന സ്കോറിലേക്ക് ബാംഗ്ലൂരിനെ എത്തിച്ചത്. 10 പന്തില്‍ നിന്ന് 23 റണ്‍സാണ് കോളിന്‍ ഡി ഗ്രാന്‍ഡോം നേടിയത്.

മുംബൈയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും മയാംഗ് മാര്‍ക്കണ്ടേ, മിച്ചല്‍ മക്ലെനാഗന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

NO COMMENTS