ഐപിഎല്‍ ; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിന് 182 റണ്‍സ് വിജയലക്ഷ്യം

411

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിന് 182 റണ്‍സ് വിജയലക്ഷ്യം.
നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നേടിയത്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിങിനയച്ചു. അരങ്ങേറ്റത്തില്‍ അടിച്ചു തകര്‍ത്ത് അഭിഷേക് ശര്‍മ്മ. 19 പന്തുകളിലാണ് അഭിഷേക് ശര്‍മ്മ 46 റണ്‍സെടുത്തത്. 15 -18 മൂന്നു ഓവറുകളില്‍ 41 റണ്‍സാണ് ഡല്‍ഹി അടിച്ചു കൂട്ടിയത്. കളിയുടെ ടേണിങ് പോയിന്റ് അതായിരുന്നു. ഋഷഭ് പന്ത് 61 റണ്‍സും ശ്രെയസ് ഐയ്യര്‍ 32 റണ്‍സും ഡല്‍ഹിക്ക് വേണ്ടി എടുത്തു. ജേസണ്‍ റോയ് 12 റണ്‍സും പ്രിത്വി ഷാ 2 റണ്‍സുമെടുത്ത് പുറത്തായി. വിജയ ശങ്കറും അഭിഷേക് ശര്‍മയുമാണ് അവസാന ഓവറില്‍ ഡല്‍ഹിക്ക് വേണ്ടി റണ്‍സ് അടിച്ചു കൂട്ടിയത്. ബെംഗളൂരുവിന് വേണ്ടി ചാഹല്‍ 28 റണ്‍സ് കൊടുത്തു രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മൊയീന്‍ അലിയും സിറാജ് ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

NO COMMENTS