ഐ പി എല്‍ : ഗുജറാത്ത് ലയേണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം

251

മുംബൈ: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 176 റണ്‍സ് നേടിയെങ്കിലും മൂന്നു പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെ മുംബൈ വിജയം സ്വന്തമാക്കി. 64 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഗുജാറത്ത് ലയണ്‍സ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 26 പന്തില്‍ നിന്നും 48 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്ക് ഗുജറാത്തിന്റെ സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ നിതീഷ് റാണയും ജെ.സി. ബട്ലറും ചേര്‍ന്ന കൂട്ടുകെട്ട് മുംബൈയ്ക്കായി നേടിയത് 85 റണ്‍സാണ്. നാലാം വിക്കറ്റില്‍ പൊള്ളാര്‍ഡും രോഹിത് ശര്‍മയും ചേര്‍ന്ന് 68 റണ്‍സ് കൂടി നേടി. മുംബൈയ്ക്കായി നിതീഷ് റാണ അര്‍ധസെഞ്ചുറി (53) നേടി. 29 പന്തില്‍ നിന്നു 40 റണ്‍സുമായി രോഹിത് ശര്‍മയും 23 പന്തില്‍ 39 റണ്‍സുമായി പൊള്ളാര്‍ഡും തിളങ്ങി. അഞ്ചു മല്‍സരങ്ങളില്‍ നാലും ജയിച്ച മുംബൈ എട്ട് പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി. ഗുജറാത്ത് ഏഴാം സ്ഥാനത്തു തന്നെ തുടരുകയാണ്.

NO COMMENTS

LEAVE A REPLY