ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു.

157

മും​ബൈ: ഈ ​മാ​സം 29 മു​ത​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഐ​പി​എ​ല്‍ മ​ത്സ​ര​മാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 15ലേ​ക്കാ​ണ് ഐ​പി​എ​ല്‍ മാ​റ്റി​യ​ത്.രാ​ജ്യ​ത്ത് കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാണ് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി​വ​ച്ചത് . ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യു​മാ​യും സെ​ക്ര​ട്ട​റി ജ​യ് ഷാ​യു​മാ​യും ഇ​ന്ന് ഐ​പി​എ​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​പി​എ​ല്‍ മാ​റ്റി​വ​ച്ച​ത്.

ജ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌ കൂ​ടു​ന്ന ഒ​രു കാ​യി​ക മ​ത്സ​ര​വും ന​ട​ത്ത​രു​തെ​ന്നും ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ സ്പോ​ര്‍​ട്സ് ഫെ​ഡ​റേ​ഷ​നു​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. നേ​ര​ത്തെ ഐ​പി​എ​ല്ലി​ല്‍ ഏ​പ്രി​ല്‍ 15 വ​രെ വി​ദേ​ശ താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും വ​ന്നി​രു​ന്നു.

NO COMMENTS