ഐ​പി​എ​ല്ലി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ന്‍ സ്കോ​ര്‍.

194

കോ​ല്‍​ക്ക​ത്ത: ഐ​പി​എ​ല്ലി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ന്‍ സ്കോ​ര്‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിംഗിന് ഇ​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ല്‍ നാ​ലി​ന് 181 റ​ണ്‍​സെ​ടു​ത്തു. വാ​ര്‍​ണ​റി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്.

വാ​ര്‍​ണ​ര്‍ 53 പ​ന്തി​ല്‍ 85 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.ഇ​ന്ത്യ​ന്‍ പേ​സ് ബോ​ള​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​നെ ന​യി​ക്കു​ന്ന​ത്. സ്ഥിരം ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല. പ​ന്തു ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തെ തു​ട​ര്‍​ന്നു​ള്ള വി​ല​ക്കു നീ​ങ്ങി ക​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ വാ​ര്‍​ണ​റാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ശ്ര​ദ്ധാ​കേ​ന്ദ്രം.

വാ​ര്‍​ണ​റി​ലൂ​ടെ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച സ​ണ്‍​റൈ​സേ​ഴ്സി​ന് മ​ധ്യ​ഓ​വ​റു​ക​ളി​ല്‍‌ റ​ണ്‍​റേ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ജോ​ണി ബെ​യ​ര്‍​സ്റ്റോ(35 പ​ന്തി​ല്‍ 39), വി​ജ​യ് ശ​ങ്ക​റും (24 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 40) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. യൂ​സ​ഫ് പ​ത്താ​ന്(4) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. മ​നീ​ഷ് പാ​ണ്ഡെ(8) പു​റ​ത്താ​കാ​തെ​നി​ന്നു. കോ​ല്‍​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ആ​ന്ദ്രേ റ​സ​ല്‍ ര​ണ്ടും പി​യൂ​ഷ് ചൗ​ള ഒ​രു വി​ക്ക​റ്റ് നേ​ടി.

NO COMMENTS