ബെംഗുളൂരു: ഇന്നലെ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് കോഹ്ലിയുടെ റോയല്പട വിജയം സ്വന്തമാക്കിയത്. അവസാന പന്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വെംഗുളൂരു വീഴ്ത്തിയത്.
161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അതേസമയം 48 പന്തില്‍ 84 റണ്‍സെടുത്ത ചെന്നൈ നായകന് മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഏഴ് സിക്സുകളോടും കൂടിയായിരുന്നു ധോണിയുടെ റണ്‍ വേട്ട. എന്നാല്‍ ചൈന്നെയെ ധോണി വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷച്ചിരുന്നെങ്കിലും ഒരു റണ്‍സിന് ബെംഗുളൂരിവിനോട് അടിയറവു പറയേണ്ടി വന്നു.
ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സാണ്. എന്നാല്‍ അഞ്ച് പന്തില്‍ 24 റണ്‍സെടുത്ത ധോണിക്കു അവസാന പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ റണ്‍സിനായി ഓടിയ താക്കൂറിനെ പാര്‍ത്ഥിവ് പട്ടേല്‍ റണ്‍ ഔട്ട് ആക്കി വിജയം നേടുകയായിരുന്നു.
ചെന്നൈയ്ക്കു വേണ്ടി അംബാട്ടി റായിഡു (29), രവിന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയത്. ബെംഗുളൂരുവിനായി സ്റ്റെയിനും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീതവും, നവ്ദീപ് സൈനിയും ചഹലും ഓരോ വിക്കറ്റ് വീതവും നേടി.