തിരുവനന്തപുരം : ഐപിഎസ് അസോസിയേഷന് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ദാസ്യപ്പണി വിവാദം അടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തേക്കും. ഡിജിപി വിളിച്ച പ്രത്യേക യോഗവും ഇന്ന് തന്നെ നടക്കുന്നതിനാല്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തേക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശാണ് സംഘടനയുടെ സെക്രട്ടറി. അസോസിയേഷന് യോഗം ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് മുപ്പതിലേറെ പേര് ഒപ്പിട്ട കത്ത് തച്ചങ്കരിയാണ് അസോസിയേഷന് സെക്രട്ടറിയ്ക്ക് കൈമാറിയത്.