ടെഹ്റാന്‍: പകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്തണമെന്നും അല്ലെങ്കില്‍ പാക് മണ്ണില്‍ കടന്നു കയറി തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും പാകിസ്താന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷയൊരുക്കുന്നതു നിര്‍ത്തണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരി പാകിസ്താനോട് ആവശ്യപ്പെട്ടു. ഇറാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ മാസം 10 ഇറാന്‍ സൈനികര്‍ പാകിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ മുന്നറിയിപ്പ്.അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ് അല്‍ ആദില്‍ എന്ന തീവ്രവാദ ഗ്രൂപ്പ് ആക്രമണത്തിന് ശേഷം പാകിസ്താനിലാണ് അഭയം തേടിയതെന്നും മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരി വ്യക്തമാക്കി.പാകിസ്ഥാന്റെ അതിര്‍ത്തികള്‍ തീവ്രവാദികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. ഇയൊരവസ്ഥ തുടര്‍ന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും പാകിസ്താനില്‍ കയറി തങ്ങള്‍ അക്രമം നടത്തുമെന്നും ജനറല്‍ മോഹമ്മദ് ബക്കേരിമുന്നറിയിപ്പ് നല്‍കി.അമേരിക്കന്‍ സഹായത്തോടെ സൗദി അറേബ്യ വാടകയ്ക്കെടുത്ത തീവ്രവാദികളുടെ പരിശീലന കേന്ദ്രമാന് പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍.മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരി ആരോപിച്ചു.